പ്രശാന്തം അവാർഡ്ടി.എം. സാഹിറക്ക്
മട്ടന്നൂർ : ജില്ലയിലെ ഏറ്റവും മികച്ച പാലിയേറ്റീവ് വളണ്ടിയർക്ക്, മട്ടന്നൂർ മിനി ക്ലബ് പ്രസിഡന്റായിരുന്ന കെ ഒ പ്രശാന്തിന്റെ സ്മരണാർത്ഥം മിനി സ്പോർട്സ് & ആർട്സ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ‘പ്രശാന്തം’അവാർഡിന് ആശ്രയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് – എഴോമിലെ പാലിയേറ്റീവ് വളണ്ടിയർ സാഹിറ.ടി.എം അർഹയായി. പതിനായിരം രൂപയും പ്രശസ്തി പത്രവും മോമെന്റോയും ഉൾപ്പെടുന്ന അവാർഡ് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ സമ്മാനിക്കും. 2025-ൽ നടത്തിയ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്സാഹിറ അവാർഡിനർഹയായത്. വളപട്ടണം സ്വദേശിനിയായ സാഹിറ ദീർഘകാലമായി പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സേവനം നടത്തി വരികയാണ്. ഭർത്താവ് ആഷിഖ്.കെ. വിദ്യാർത്ഥികളായ മുഹമ്മദ് സലീഫ്, സന ഫാത്തിമ എന്നിവർ മക്കളാണ്.
