KannurNews

മഹാത്മാ ഗാന്ധി കുടുംബ സംഗമം

മട്ടന്നൂർ : കൂടാളി പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. മുട്ടന്നൂർ സി.ഒ. രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ കെ.പി.സി.സി. മെമ്പർ അഡ്വ. വി.പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജന. സിക്രട്ടറി വി.ആർ. ഭാസ്കരൻ മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സുരേഷ് മാവില മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡൻ്റ് ടി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീപ്രസാദ് സി.പി, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ എൽ.ജി. ദയാനന്ദൻ, കെ.സി. ബൈജു, ബ്ലോക്ക് സിക്രട്ടറി ഷിജു. സി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.വി. ചഞ്ചലാക്ഷി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അദ്വൈത് കൂടാളി നേതാക്കളായ കെ.പി.പ്രസാദൻ , മഹേഷ് ചെറിയാണ്ടി , നേതാവ് കെ. സി. രാജൻ, ടി.വി.ജയ പ്രകാശൻ, പങ്കൻ രവീന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. സി. ഒ രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഷനിൽ സി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *