Uncategorized

ലൈബ്രറി ശാക്തീകരണംവേറിട്ട പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

ഗ്രന്ഥശാല സംഘത്തിൻ്റെ അംഗീകാരത്തിനു വേണ്ടി ശ്രമിക്കുന്ന 11 വായനശാലകൾക്ക് 15000 രൂപ വില വരുന്ന പുസ്തകങ്ങൾ നൽകി മട്ടന്നൂർ നഗരസഭയുടെ വേറിട്ട മാതൃക
സാധാരണ ഗതിയിൽ അഫിലിയേഷനുള്ള വായന ശാലകൾക്കാണ് പുസ്തകങ്ങൾ നല്കാറ്

പീപ്പിൾസ് മിഷൻ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും വായനശാലകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ് രണ്ടു മാസത്തിനകം സമ്പൂർണ ലൈബ്രററി നഗരസഭയായി മട്ടന്നൂരിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്
പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം രാജ്യസഭാ എംപി ഡോക്ടർ വി ശിവദാസ് നിർവഹിച്ചു നഗരസഭ ചെയർമാൻ എൻ ഷാജിത് അധ്യക്ഷനായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുഗതൻ, പി ശ്രീനാഥ്, പി. പ്രസീന
പി അനിത കൗൺസിലർമാരായ പി.രാഘവൻ, എ മധുസൂദനൻ
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കുഞ്ഞി കൃഷ്ണൻ, വി എൻ സത്യേന്ദ്രനാഥ്, ശിവപ്രസാദ് പെരിയച്ചൂർ ,എം ദിവാകരൻ, പി ലിജിന,കെ വിജീഷ് എന്നിവർ സംസാരിച്ചു