മട്ടന്നൂർ: സാംസ്കാരിക സദസ്സും അഫിലിയേഷൻ പ്രഖ്യാപനവും സംഘടിപ്പിച്ചു.
മട്ടന്നൂർ: സാംസ്കാരിക സദസ്സും അഫിലിയേഷൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. എ.കെ.ജി. വായനശാല& ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും ഗ്രന്ഥശാല അഫിലിയേഷൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് മുഖ്യാതിഥിയായി. മനോജ് കുമാർ പഴശ്ശി അഫിലിയേഷൻ പ്രഖ്യാപനം നടത്തി. പി. പ്രസീന, എം.ഷീബ, കെ. സനിൽ കുമാർ എന്നിവർ സംസാരിച്ചു. ടി.രാജേഷ് സ്വാഗതവും പി. രമേശൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.