കെ.എസ്.യു ബ്ലോക്ക് ക്യാമ്പ് സംഘാടക സമിതിയോഗം
മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ നിയോജക മണ്ഡലം ക്യാമ്പിന്റെ ഭാഗമായി സംഘാടകസമിതിയോഗം മട്ടന്നൂർ കോൺഗ്രസ്സ് ഭവനിൽ വെച്ച് നടന്നു. കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, ടി.വി രവീന്ദ്രൻ, ഹരികൃഷ്ണൻ പാളാട്, പി.വി ധനലക്ഷ്മി, എ.കെ രാജേഷ്, ഓ.കെ പ്രസാദ്, എ.കെ ദീപേഷ്, രാഗേഷ് തില്ലങ്കേരി, കെ.പ്രശാന്ത്, എം. പ്രമരാജൻ, എം. ദാമോദരൻ, ജിതിൻ കൊളപ്പ, എൻ.വി ചഞ്ചലാക്ഷി, സായന്ത് ചിറ്റാരിപ്പറമ്പ്, അഞ്ജന ഇ.കെ തുടങ്ങിയവർ സംസാരിച്ചു.