Uncategorized

ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു

ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു
മാലൂർ: ജമ്മു കാശ്മീരിലെ പഹൽ ഗാമിൽ ഉണ്ടായ ഭീകര ആക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മാലൂർ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ മാലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പാറവിജയൻ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളയാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കാഞ്ഞരോളി രാഘവൻ മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാരായ പുളുക്കായി, ഗോവിന്ദൻ, രജീഷ് മാറോളി, സുധാകരൻ നേർവേലി, എ ജയരാജൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി ഭാർഗവൻ മാസ്റ്റർ, കെ.ടി. ഗംഗാധരൻ, ചമ്പാടൻ മോഹനൻ, എം പ്രഭാകരൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിധിൻ കോമത്ത്,ശിവപുരം മണ്ഡലം പ്രസിഡണ്ട് എം അസ്കർ, യൂത്ത് കോൺഗ്രസ് മാലൂർ മണ്ഡലം പ്രസിഡണ്ട് ജംനാസ് വി,പഞ്ചായത്ത് മെമ്പർ എൻ സഹദേവൻ, കെ.എം സുരേഷ് എന്നിവർ നേതൃത്വം നൽകി