Uncategorized

മട്ടന്നൂരിൽ ഡെങ്കിപ്പനിപ്രതിരോധ പ്രവർത്തനം ഊർജിതമാക്കി .”തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാമ്പയിൻ “

മട്ടന്നൂരിൽ ഡെങ്കിപ്പനി
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി .
“തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാമ്പയിൻ “
മട്ടന്നൂർ നഗരസഭയുടെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
പഴശ്ശി ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ വെച്ച് നടന്ന തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാമ്പയിൻ മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ പ്രീത ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി റബ്ബർ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ പരിശോധന,തോട്ടം ഉടമകൾക്ക് നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകൽ, കൊതുകിന്റെ ഉറവിട നശീകരണം, ബോധവൽക്കരണം എന്നീ പരിപാടികൾ നടന്നുവരുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഡോക്ടർ സുഷമ, ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ ജനീഷ്, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.