Uncategorized

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റ് :

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റ് :
സീനിയർ ചേമ്പർ ഇരിട്ടി യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ്‌
എ ജെ മാത്യു ഉദ്ഘാടനം ചെയ്തു. ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റ്‌ അനൂപ് കേളോത്ത്, സെക്രട്ടറി ജനറൽ എം വാസുദേവൻ, പ്രദീപ്‌ പ്രതിഭ, ജോയ് പടിയൂർ,അഡ്വ : പി കെ ആന്റണി, ഷാജി ജോസ് കുറ്റിയിൽ, മനോജ്‌ കുമാർ, എ കെ ഹസ്സൻ,വി എം നാരായണൻ, ഷാജിത് മട്ടന്നൂർ, സി സുരേഷ് കുമാർ എന്നിവർ സംസാരിച്ച.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരി പഠനത്തിന് സ്കോളർഷിപ്പു ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ :
ജോയ് പടിയൂർ – പ്രസിഡന്റ്‌
പി കെ ജോസ്, വി എസ് ജയൻ – വൈസ് പ്രസിഡന്റ്‌മാർ
എ കെ ഹസ്സൻ – സെക്രട്ടറി
എം എൻ വത്സലൻ – ജോ സെക്രട്ടറി.
വി എം നാരായണൻ -ട്രഷറർ