കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ക്യാമ്പ് നടത്തി
കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ക്യാമ്പ് നടത്തി.
കൂത്തുപറമ്പ്: താഴെത്തട്ടിൽസംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നടത്തി. മെരുവമ്പായി എം യു പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ് ഉദ്ഘാടനം ചെയ്തു. കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കാഞ്ഞരോളി രാഘവൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, പ്രമുഖ പത്രപ്രവർത്തകൻ സി വി ശ്രീജിത്ത്, എന്നിവർ ക്ലാസ്സെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി സി.ജി തങ്കച്ചൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർ സിൻ മജീദ്, ജവഹർ ബാലമഞ്ച് ബ്ലോക്ക് ചെയർമാൻ അരുൺ തൊടീക്കളം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് രൂപ വിശ്വനാഥ്, സി. ഭാർഗ്ഗവൻ , സുരേഷ് മാവില കെഎസ്യു നേതാവ് ഹരികൃഷ്ണൻ പാളാട്, രജീഷ് മാറോളി, സുധാകരൻ നീർവേലി, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് ജന സെക്രട്ടറി എ കെ സുധാകരന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ രാജീവൻ ഇളയാവൂർ ഉദ്ഘാടനം ചെയ്തു.
. രാജൻ കണ്ണങ്കേരി, വിനോദൻ വെള്ളുവക്കണ്ടി, പാറവിജയൻ, എം അഷ്ക്കർ, രമേശൻ പി വി, ബിജു പി. എന്നിവർ സംസാരിച്ചു