Uncategorized

ആദിയയെ അനുമോദിച്ചു

മട്ടന്നൂർ: കോഴിക്കോട് വി.കെ.കൃഷ്ണ മേനോൻ ഇന്റോർ സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തിഅഞ്ചാമത് വുഷു ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി ശ്രദ്ധേയയായിരിക്കുകയാണ് വെളിയമ്പ്ര എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്ധ്യാർത്ഥിനി ആദിയ.
പെരുന്ത്രച്ചാലിൽ വർക്ക് ഷോപ്പ് നടത്തുന്ന എം.കെ.രാജേഷിന്റെയും. പാറേക്കണ്ടി ലീനയുടെയും മകളാണ്. സഹോദരി അലിഡ.വീടിനടുത്തുള്ള നവോദയ വായനശാലയുടെ നേതൃത്വത്തിലാണ് ചൈനീസ് ആയോധന കലയായ വുഷു,തൈ ക്കോംണ്ടോ പരിശീലനം നൽകുന്നത്. വെളിയമ്പ്ര എൽ.പി.സ്കൂൾ അധ്യാപകരും പി.ടി.എ. ഭാരവാഹികളും വീട്ടിലെത്തി ആദിയയെ അനുമോദിച്ചു. ഉപഹാരവും നൽകി. കോയമ്പത്തൂരിൽ നടക്കുന്ന മറ്റൊരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആദിയ