മട്ടന്നൂർ ആരോഗ്യ വകുപ്പ് പരിശോധന .
ജില്ലയിൽ ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹെൽത്തി കേരള ക്യാംപെയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയതിൽ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്, ശുചിത്വ മാനദണ്ഡങ്ങളും, പുകയില നിയന്ത്രണവും പാലിക്കാത്ത- സ്ഥാപനങ്ങൾക്ക് കുടിവെള്ള പരിശോധന, പുകയില ബോർഡ് സ്ഥാപിക്കാനും ഹെൽത്ത് കാർഡ് എടുക്കാനും നിർദ്ദേശം നൽകി.
പരിശോധനക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സലിം ഇ കെ സൗമ്യ എസ്
സൗഭാഗ്യ കെ എ
ജിനീഷ് K G എന്നിവർ നേതൃത്വം നൽകി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും മറ്റ് നിയമലംഘനങ്ങൾ നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർച്ചന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.