Uncategorized

മെഡിക്കൽ കാർഡ് വിതരണവും , നീറ്റ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും

ഇരിട്ടി: മുസ്ലിം ലീഗ് വിളക്കോട് ശാഖാ കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നീറ്റ് വിജയികൾ ഉൾപ്പെടെ ഉന്നത വിജയികളെ അനുമോദിക്കുകയും 20 ൽ അധികം പേർക്ക് മെഡിക്കൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വിളക്കോട് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് പി. അബൂബക്കർ സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ഒ. ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി മെഡിക്കൽ കാർഡ് വിതരണം നിർവഹിച്ചു.
ഇ.പി. സ്വാലിഹ് മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. നീറ്റ് റാങ്ക് ജേതാക്കളായ ദാന ഫാത്തിമ, ഫാത്തിമ സഹ്റ ബത്തൂൽ, യു.ജി.സി. പി.ജി. സ്കോളർഷിപ്പ് ജേതാവായ ആവണി എന്നിവർ ചടങ്ങിൽ അനുമോദനങ്ങൾ ഏറ്റുവാങ്ങി.
മൊയ്തീൻ ചാത്തോത്ത്, എം.കെ. മുഹമ്മദ്, കെ.പി. റംഷാദ്, എം.എം. നൂർജഹാൻ, ബി. മിനി, കെ.വി. റഷീദ്, എം.കെ. കുഞ്ഞാലി, അൻസീർ, ഇ ജാഫർ, മുത്തലിബ്, ഒ റഹീം ഇ.പി. ലത്തീഫ് പ്രസംഗിച്ചു.