അനുമോദന സദസ്സും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
അനുമോദന സദസ്സും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കയനി :സേവാഭാരതി മട്ടന്നൂരിൻ്റെയും പാർത്ഥ സാരഥി ബാലഗോകുലത്തിൻ്റെയും ആഭിമുഖ്യത്തിൽ കയനി യു.പി സ്കൂളിൽ വച്ച് ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കയനി ഗ്രാമസേവാ സമിതി പ്രസിഡൻ്റ് പി.വി സദാനന്ദൻ്റെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി.വി ബീന ഉദ്ഘാടനം ചെയ്തു. വി.എം അഭിനേഷ് കുമാർ വിജയികൾക്കുള്ള സദ്ദേശം നൽകി. മട്ടന്നൂർ സിവിൽ എക്സൈസ് ഓഫീസർ റിനീഷ് ഓർക്കാട്ടേരി ബോധവത്കരണ ക്ലാസ് നയിച്ചു. കയനി യു.പി സ്കൂൾ റിട്ട. പ്രധാനധ്യാപിക
എം.സി. ഉഷ ടീച്ചർ ,കയനി യു.പി സ്കൂൾ പി.ടി.എ. പ്രസിഡൻ്റ്
സി. അശോക് കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു. ശ്രീയ കെ സ്വാഗതവും ധാർമ്മിക് കെ നന്ദിയും പറഞ്ഞു