Uncategorized

ഉന്നത വിജയികളെ അനുമോദിച്ചു

യൂത്ത് കോൺഗ്രസ്‌ കീഴല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴല്ലൂർ പഞ്ചായത്ത്‌ പരിധിയിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ 150 ൽ അധികം പ്രതിഭകളെ രാജീവ് രത്‌ന സ്റ്റുഡന്റ് അവാർഡ് നൽകി അനുമോദിച്ചു.വിദ്യാലയങ്ങളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കാനാട് എൽ പി സ്കൂളിനെയും ആദരിച്ചു.
ചടങ്ങ് അഡ്വക്കേറ്റ് സജീവ് ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിബിൻ കൊതേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ് സമ്മാനദാനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ ജിതിൻ കൊളപ്പ, ബ്ലോക്ക് ഭാരവാഹികളായ വിനീത് കുമ്മാനം, അഷ്‌റഫ് എളമ്പാറ,ഷമീൽ ആയിപ്പുഴ,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, മണ്ഡലം ഭാരവാഹികളായ രാഹുൽ കാനാട്, അർജുൻ കീഴല്ലൂർ, റാസിൽ തെരൂർ ,അഞ്ജിത്ത് കാനാട് ,രഞ്ജിത്ത് കാനാട്, സന്തോഷ്‌ വച്ചാക്കിൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ദീപേഷ് എടയന്നൂർ, പ്രശാന്ത് കൊതേരി, പ്രവീൺ കാനാട്,ഹേമചന്ദ്രൻ മാസ്റ്റർ ,കെ പി വിനോദ് മാസ്റ്റർ ,സന്തോഷ്‌ കാനാട്,പി സി പത്മനാഭൻ ഷിൽജ പ്രവീൺ,റീന കൊതേരി ,ഉഷ പാറക്കണ്ടി ,കെ സുധാറാണി, സജീഷ് വെള്ളിയാംപറമ്പ് ,സുധീഷ് കക്കോത്ത്,സീനത്ത് കീഴല്ലൂർ ,ബഷീർ ചാലോട് ,റിയാസ് എടയന്നൂർ ,സിൽജ വിനോദ്, ജസീല സി ,തുടങ്ങിയവർ സംസാരിച്ചു.