പാഠം ഒന്ന്; നല്ല പാഠം പതിപ്പ് പുറത്തിറക്കി പ്രധാന അധ്യാപകൻ
മട്ടന്നൂർ: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമാക്കുന്നതിന് ഈ വർഷം ആദ്യത്തെ 10 ദിവസം വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പാഠം ഒന്ന്; നല്ല പാഠം നല്ല മനുഷ്യനാവുക
ബോധവൽക്കരണ പരിപാടിയുടെ പതിപ്പ് പുറത്തിറക്കി പ്രധാന അധ്യാപകൻ. കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ വികസിക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകിയ വിദ്യാലയത്തിലെ അധ്യാപകർ വിഷയത്തിൽ ചർച്ച ചെയ്ത സൂചകങ്ങൾ ക്രോഡീകരിച്ചാണ് ചെയ്താണ് എടയന്നൂർ തെരൂർ എം.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകൻ പി.വി സഹീർ പതിപ്പ് പുറത്തിറക്കിയത്. മയക്കു മരുന്ന് പൊതുകാര്യങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ / സ്കൂൾ സഞ്ചാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വ്യക്തിശുചിത്വം, ആരോഗ്യം, വ്യായാമം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിൻ്റെ പ്രധാന്യം എന്നീ വിഷയങ്ങളിൽ സി.പി സലീത്ത്, പി.വി സുമയ്യ , എൻ മുഹമ്മദ് റിസ്വാൻ, സി.വി അനില, സി റിഷാദ, എസ്.എം റിഷാദ്, കെ ഫായിസ് എന്നിവരാണ് നേതൃത്വം നൽകിയത്. പദ്ധതിയുടെ ക്രോഡീകരണം നടത്തിയാണ് പ്രധാന അധ്യാപകർ പി.വി സഹീർ മുഴുവൻ വിഷയങ്ങളും ഉൾപ്പെടുത്തി പാഠം ഒന്ന് നല്ല പാഠം പതിപ്പ് പുറത്തിറക്കിയത്.
ബാലസാഹിത്യകാരൻ ലതീഷ് കീഴല്ലൂർ പതിപ്പ് പ്രകാശനം ചെയ്തു ചെയ്തു. തുടർന്നും പാഠ പുസ്തകങ്ങളിലെ പഠന സന്ദർഭങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഇവ സാധ്യമാകുമെന്ന് അധ്യാപകർ പറയുന്നു.
പടം
എടയന്നൂർ തെരൂർ എം.എൽ.പി സ്കൂൾ പാഠം ഒന്ന്; നല്ല പാഠം പതിപ്പ് ബാലസാഹിത്യകാരൻ ലതീഷ് കീഴല്ലൂർ പ്രധാന അധ്യാപകൻ പി.വി സഹീറിന് നൽകി പ്രകാശനം ചെയ്യുന്നു.