Uncategorized

അനുമോദനവും, മെമ്പർമാർക്കുള്ള അപകട ഇൻഷൂറൻസ് വിതരണവും

കീഴല്ലൂർ സർവീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ SSLC PLUS TWO എല്ലാ വിഷയത്തിലും എപ്ലസ് നേടിയവരെയും USS, LSS ഉന്നത വിജയികളെയും ബേങ്ക് ജീവനക്കാരുടെ മക്കളിൽ വിവിധ തലത്തിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും, മെമ്പർമാർക്കുള്ള അപകട ഇൻഷൂറൻസ് വിതരണവും നാഗവളവ് ITE സെന്ററിൽ വെച്ച് നടത്തി പരിപാടി എൻ വി ചന്ദ്രബാബു(ചെയർമാൻ കള്ള് ചെത്ത് തൊഴിലാളി ക്ഷേമ ബോർഡ് ) ഉൽഘാടനം ചെയ്തു ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് ശ്രീ പി സി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം രതീഷ് (ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ) ശ്രീമതി കെ. വി മിനി (കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്) പ്രദീഷ് കളത്തിലെ വീട്ടിൽ (അസിസ്റ്റന്റ് രജിസ്ട്രാർ ഇരിട്ടി) കെ അനിൽ കുമാർ (വെസ് പ്രസിഡണ്ട് കീഴല്ലൂർ പഞ്ചായത്ത്) തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിച്ചു ബേങ്ക് ഡയരക്ടർ ശ്രീ പി.വി ദിനേശൻ മാസ്റ്റർ സ്വാഗതവും ബേങ്ക് സെക്രട്ടറി ശ്രീ ടി. വി മണി നന്ദിയും പറഞ്ഞു