ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്മട്ടന്നൂർ ഹയർ സെക്കൻഡറി
സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന റെസിഡൻഷ്യൽ ക്യാമ്പ് ഹൃദയപൂർവ്വം 2025ന് തുടക്കമായി. സബ് കലക്ടർ ശ്രീ കാർത്തിക് പാണിഗ്രഹി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വി എൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു സ്കൂൾ പ്രിൻസിപ്പൽ പ്രീതി എംപി, ഹെഡ്മാസ്റ്റർ ശ്രീജിത്ത് കുമാർ, DOC വിജയകുമാർ, ADOC ഗീതറാണി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചപ്പോൾ ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ ടീച്ചർ ചടങ്ങിൽ നന്ദി അർപ്പിച്ചു സംസാരിച്ചു. ഒക്ടോബർ 18ന് ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണം പ്രവർത്തനങ്ങൾ, ഫീൽഡ് വിസിറ്റ്,സോഷ്യൽ സർവീസ്, കൾച്ചറൽ പ്രോഗ്രാം, യോഗ പരിശീലനം മുതലായ വിവിധ പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 20ന് ക്യാമ്പ് സമാപിക്കും
