മട്ടന്നൂർ നഗരസഭ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി”ഞങ്ങളും കൃഷിയിലേക്ക് “
പദ്ധതിയിൽപച്ചക്കറി തൈകൾ വിതരണം ചെയ്തു. നഗരസഭാതല വിതരണോദ്ഘാടനം മിനി നഗർ വാർഡിൽ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് നിർവ്വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ സുഗതൻ അധ്യക്ഷനായി.
35 വാർഡുകളിലെ മൂവായിരത്തോളം കർഷകർ ഈ പദ്ധതിയുടെ ഗുണഭോക്‌താക്കളാവും. 3 ലക്ഷം രൂപ ചിലവഴിച്ച് 1 ലക്ഷം പച്ചക്കറി തൈകളാണ് നഗരസഭയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.
ആരോഗ്യ കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കെ , കൗൺസിലർമാരായ പി.രാഘവൻ , അബ്ദുൾ ജലീൽ പി പി, വി എൻ മുഹമ്മദ്, കൃഷി അസിസ്റ്റന്റ് അമിദ സപര്യ തുടങ്ങിയവർ സംസാരിച്ചു.
