Uncategorized

മട്ടന്നൂരിലെ യുവമുന്നേറ്റം കേരളക്കരയാകെ ആഞ്ഞടിക്കും;മുഹമ്മദ് പാറയിൽ

ചിത്രം-യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിവരുന്ന യങ് ഇന്ത്യ 2.0 മീറ്റപ്പിന്റെ മട്ടന്നൂർ ബ്ലോക്കിലെ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ:മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് മുന്നേറ്റവും മട്ടന്നൂർ പഴശ്ശിരാജ കോളേജിലും തുടർന്നു പോളിടെക്നികിലും കെ.എസ്‌.യു നേടിയ ഐതിഹാസിക വിജയവും കേവലം യാദൃശ്ചികമല്ലെന്നും കേരളക്കരയാകെ ആഞ്ഞു വീശാൻ പോകുന്ന ഇടതുപക്ഷ വിരുദ്ധ കൊടുങ്കാറ്റിന്റെ ആരംഭമാണെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ പ്രക്രിയ കൂടുതൽ കരുത്തോടെ തുടരുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ.”തദ്ദേശ തെരഞ്ഞെടുപ്പിന് യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിവരുന്ന യങ് ഇന്ത്യ 2.0 യുവജന സംഗമത്തിന്റെ മട്ടന്നൂർ ബ്ലോക്കിലെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്,യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻമാരായ ഫർസീൻ മജീദ്,സുധീഷ് വെള്ളച്ചാൽ,റിൻസ് മാനുവൽ,യൂത്ത് കോൺഗ്രസ് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ നിധിൻ കോമത്ത്,അസ്മീർ സി.സി,യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജനീഷ് ചെമ്പേരി,ഡി.സി.സി സെക്രട്ടറി വി.ആർ ഭാസ്കരൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് മാവില,കെ.എസ്‌.യു ജില്ലാ ഉപാധ്യക്ഷൻ ഹരികൃഷ്ണൻ പാളാട്, കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡണ്ട് ഒ.കെ പ്രസാദ് കെ.എസ്‌.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ പൊറോറ എന്നിവർ സംസാരിച്ചു.