Uncategorized

സി പി ഐ പായം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ചു നടന്ന കുടുംബ സംഗമം

സി പി ഐ പായം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ചു നടന്ന കുടുംബ സംഗമം കെ.പി കുഞ്ഞികൃഷ്ണന്റെ അദ്യക്ഷതയിൽ സി പി ഐ സംസ്ഥാന സമിതി അംഗവും, എ കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഒ.കെ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യതു. ചടങ്ങിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളായ വി.പി. അനന്തൻ,പായം പഞ്ചായത്ത് മുൻ മെമ്പർ കോട്ടായി കൃഷ്ണൻ, സെബാസ്റ്റ്യൻ പല്ലാട്ട് ,
കെ. നാരായണൻ പായം, രാഘവൻ പന്ന്യോട്ടൻ കോളിക്കടവ് എന്നിവരെ ആദരിച്ചു. സിപിഐ പാർട്ടിയിലേക്ക് ഷിബു തുണ്ടിയിൽ, സബിത എന്നിവരെ ഒ.കെ ജയകൃഷ്ണൻ മാസ്റ്റർ ഷാൾ ആണിയിച്ച് സ്വീകരിച്ചു. സിപിഐ ജില്ല കമ്മിറ്റി അംഗം പായം ബാബുരാജ്, മണ്ഡലം അസി.സെക്രട്ടറി ശങ്കർ സ്റ്റാലിൻ, ലോക്കൽ സെക്രട്ടറി എം ദിനേശൻ,ലോക്കൽ അസി.സെക്രട്ടറി പി.ജി. അശോകൻ, ബ്രാഞ്ച് സെക്രട്ടറി മീന അശോകൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. പങ്കജാക്ഷി , പി വിനയൻ, അജികുമാർ , റെനി അബ്രഹാം, കെ.രമേശൻ, ഷാജി, ആകാശ് ,അമർ തുടങ്ങിയവർ നേതൃത്വം നൽകി.