Uncategorized

ശിവപുരം ഹയർസെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനം

ഭരണഘടന ദിനം ആചരിച്ചു
ശിവപുരം ഹയർസെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനം വിവിധപരിപാടികളോടെ ആചരിച്ചു. ഭരണഘടനയുടെ ആമുഖം അനാച്ഛാദനം മാലൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം സജിത്ത് നിർവ്വഹിച്ചു. ഭരണഘടനയും നിയമവ്യവസ്ഥയും എന്ന വിഷയത്തിൽ പ്രശസ്ത അഭിഭാഷകനും , മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറുമായ പ്രദീപ് കൈപ്പനാനിക്കൽ ക്ലാസ്സ് നയിച്ചു . പ്രധാനാധ്യാപിക കെ. പ്രമീള അധ്യക്ഷത വഹിച്ചു. മാലൂർ പോലീസ് അസിസ്റ്റൻ്റ് സബ്ഇൻസ്പെക്ടർ മുഹമ്മദ് റഷീദ്, സ്റ്റുഡൻ്റ് പോലീസ് സി പി ഒ മാരായ അരുൺജിത്ത് പഴശ്ശി, വി ധന്യ സീനിയർ കേഡറ്റ് ആരാധ്യ രഞ്ചിത്ത് എന്നിവർ സംസാരിച്ചു.