Uncategorized

പച്ചക്കറി വിളവെടുത്തു.

 മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും മട്ടന്നൂർ നഗരസഭ കൃഷിഭവൻ പോഷക സമൃദ്ധി മിഷന്റെയും നേതൃത്വത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത വഴുതനങ്ങ, വെണ്ട,ചീര പച്ചമുളക്, വെള്ളേരി മത്തൻ, കാരാപീരി, കൈപ്പക്ക, തണ്ണിമത്തൻ എന്നിവയുടെ ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി. മട്ടന്നൂർ കൃഷിഭവൻ കൃഷി ഓഫീസർ ഡോക്ടർ അനുശ്രീ ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പച്ചക്കറിയുടെ ആദ്യ വിൽപ്പന മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കൃഷ്ണ കുമാർ കണ്ണോത്  റാൻസ് അക്കാഡമി എം ഡി കെ എൻ നിസാമുദ്ധീന് നൽകികൊണ്ട് നിർവഹിച്ചു.സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരിയുടെയും ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മയുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ പ്രീതി എം പി, ഹെഡ്മിസ്ട്രെസ് സുധാമണി എൻ, പി കെ സുനിൽ കുമാർ, ലിപിൻ കെ ഗോപാൽ, അമൽ മണി,രജനി പി വി, ലീന സുരേഷ്,റിജു മാലൂർ സ്കൗട്ട് ആൻഡ് ഗൈഡ് വളണ്ടിയേസ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *