Uncategorized

ലോക മലമ്പനി ദിനാചരണം ആചരിച്ചു.

ലോക മലമ്പനി ദിനാചരണം*
മട്ടന്നൂർ നഗരസഭ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക മലമ്പനി ദിനാചരണം ആചരിച്ചു.
സാമൂഹ്യ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി. മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപകൻ
ശ്രീ.സി.മുരളീധരൻ ഉദ്ഘാടനം ചെയ്തു ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റ് ശ്രീ എം.വിപിൻ മലേറിയ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

മലേറിയ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും, അനോഫിലസ് കൊതുകുകളുടെ ലാർവ, പ്യൂപ്പ, അഡൾട്ട് എന്നിവയുടെ പരിചയപ്പെടുത്തലും നടത്തി.
2027 ഓടുകൂടി മട്ടന്നൂർ നഗരസഭയിൽ നിന്നും മലമ്പനി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി അതിഥി തൊഴിലാളികളുടെ വാസസ്ഥലം പരിശോധിക്കുന്നതിനും, സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും മെന്നും എന്നും ഇടവിട്ടുള്ള മഴ കൊതുകുകളുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ എല്ലാ ഞായറാഴ്ചയും വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിനും സ്ഥാപനങ്ങൾ ശനിയാഴ്ചയും, സ്കൂളുകൾ വെള്ളിയാഴ്ചയും ഉറവിട നശീകരണ പ്രവർത്തനം നടത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.സുഷമ അറിയിച്ചു.
പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി.സി.പി വനജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, MLSP എന്നിവർ നേതൃത്വം നൽകി.